കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ കല്ലേലിഭാഗം സ്വദേശിനിയായ യുവതിയെയും രണ്ടുപെൺമക്കളെയും കരുനാഗപ്പള്ളി പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവർ ഗുരുവായൂരിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചുരുന്നു അതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ കേന്ദ്രീകച്ചു നടത്തിയ അന്വേഷണത്തിൽ ഇന്നുരാവിലെ ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് ബസ് മാർഗം പോയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ജുരാജ്(30)മക്കളായ ഇനൽ(7) ഇനിയ (5) എന്നിവരെ കണ്ടെത്തിയത്.
ഈമാസം ഒന്നാം തീയതി മുതലാണ് ഇവരെ കാണാതായത്. കാണാതാകുന്നതിനു തലേ ദിവസം ഇജാസും അഞ്ജുവും തമ്മിൽ വഴക്കുണ്ടായതായി തുടർന്ന് അഞ്ജുരാജ് കുട്ടികൾ പഠിക്കുന്ന കല്ലേലിഭാഗത്തെ എസ്.എൻ.വി.എൽ.പി.എസ് സ്കൂളിലെത്തി കുട്ടികളെയുംകൂട്ടി പോകുകയായിരുന്നു. അടുത്ത ദിവസം ബന്ധുക്കൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ ഇജ്ജാസ് മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിരുന്നു. ഒടുവിൽ ഇന്ന് അവരെ കരുനാഗപ്പള്ളി പോലീസ് കണ്ടെത്തുകയായിരുന്നു
കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ യുവതിയെയും രണ്ടുപെൺമക്കളെയുംകണ്ടെത്തി
RELATED ARTICLES
Recent Comments
on Hello world!




